സ്‌പോട്ട് അലോട്ട്‌മെൻറ്: ജൂൺ 6 ന്

Share:

തിരുവന്തപുരം, കോഴിക്കോട് ഗവൺമെൻറ് ഹോമിയോ മെഡിക്കൽ കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെൻറ് ജൂൺ 4 ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെൻറർകളിൽ നടത്തും.

www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽ.ബി.എസിൻറെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെൻറർകളിൽ ഹാജരായി രജിസ്റ്റർ ചെയ്ത് സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം.

കോളേജ് മാറ്റം ആവശ്യമുള്ളവർക്കും പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.

Share: