സ്പെഷലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ് ഒഴിവ്

കണ്ണൂർ : ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴിൽ സ്പെഷലിസ്റ്റ് ഡോക്ടർ, സ്റ്റാഫ് നഴ്സ്, (പാലിയേറ്റീവ്), പബ്ലിക് റിലേഷൻ ഓഫീസർ, ഡവലപ്മെൻറ് തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ കരാറടിസ്ഥാാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കാനും, യോഗ്യത, ശമ്പളം, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിനും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ ഡിസംബർ 26ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിക്കണം.