സീനിയര്‍ റസിഡൻറ് നിയമനം

Share:

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സീനിയര്‍ റസിഡൻറ് (പള്‍മണറി മെഡിസിന്‍) തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലികാടിസ്ഥാനത്തില്‍ കരാര്‍ നിയമനം നടത്തും.

യോഗ്യത: പ്രസ്തുത വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്‌ട്രേഷന്‍.

പ്രായപരിധി: 40 വയസ്. ജനനതീയതി, എം.ബി.ബി.എസ് പാര്‍ട്ട് ഒന്ന് ആന്‍ഡ് പാര്‍ട്ട്് രണ്ട്, പി.ജി എന്നിവയുടെ മാര്‍ക്ക് ലിസ്റ്റ്, മുന്‍പരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 28 രാവിലെ 11 ന് നടത്തുന്ന വോക്ക് ഇന്‍ ഇൻറ്ര്‍വ്യൂവില്‍ പങ്കെടുക്കണം.

വിവരങ്ങള്‍ക്ക് gmckollam@gmail.com ഫോണ്‍: 0474 2572574, 2572572.

Share: