വ്യോമസേനയിൽ അവസരം

ഇന്ത്യൻ വ്യോമസേന ( IAF) ഗ്രൂപ്പ് ‘സി’ സിവിലിയൻ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.
ബംഗളൂരുവിലെ എച്ച് ക്യു മെയ്ന്റനൻസ് മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികയിലേക്കാണ് നിയമനം.
6 ഒഴിവുകളാണുള്ളത്.
യോഗ്യത :അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (Matriculation) വിജയിച്ചിരിക്കണം.
വാച്ച്മാൻ, ലസ്കാർ, ജെസ്റ്റെനർ ഓപ്പറേറ്റർ, ഗാർഡനർ എന്നീ ജോലികളിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായം : 18 – 25
തെരഞ്ഞെടുപ്പ് രീതി: പ്രായം, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. യോഗ്യത നേടിയവരെ എഴുത്തുപരീക്ഷയ്ക്ക് വിളിക്കും.
ജനറൽ ഇംഗ്ലീഷ്,ജനറൽ അവയർനെസ്, ജനറൽ ഇന്റലിജൻസ് & റീസണിംഗ്,ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, എന്നി വിഷയങ്ങളിൽ ആകും ചോദ്യങ്ങൾ.
ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും.
എഴുത്തുപരീക്ഷയിൽ വിജയിക്കുന്നവർക്ക് രേഖാ പരിശോധന ഉണ്ടായിരിക്കും.
അതിന് ശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അടിസ്ഥാന ശമ്പളം: 18,000 രൂപ + DA, HRA, മറ്റ് അലവൻസുകൾ.
കൂടുതൽ വിവരങ്ങൾക്ക്: https://indianairforce.nic.in/
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 27.





