വനിതാ വാര്ഡന് കൂടിക്കാഴ്ച

പാലക്കാട് :പുതുപ്പരിയാരം വനിതാ ഹോസ്റ്റലിലെ വനിതാ വാര്ഡന് തസ്തികയിലേക്ക് താല്‍ക്കാലിക/കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത- എസ്.എസ്.എല്‍.സി.
പ്രായപരിധി- 2026 ജനുവരി ഒന്നിന് 30 നും 60 വയസിനും മധ്യേ.
ഹോസ്റ്റല്‍ നടത്തിപ്പിലോ അഡ്മിനിസ്ട്രേഷനിലോ മുന്‍പരിചയമുള്ളവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും മുന്‍ഗണന.
പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളുമായി ജൂലൈ 22ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോണ്‍: 0491-2505638.






