ലാബ് ടെക്നീഷ്യന് നിയമനം

പാലക്കാട് : കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച് എം സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു.
അപേക്ഷകര്‍ 40 വയസ് കവിയാത്തവരും ഡി എം എല്‍ ടി/ ബി എസ് സി എം എല്‍ ടിയും പാരാമെഡിക്കല്‍ കൗണ്‍സിലിൻറെ രജിസ്ട്രേഷന് ലഭിച്ചവരും ആയിരിക്കണം.
ബയോഡേറ്റ, വയസ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍ പകര്‍പ്പ് സഹിതം ജൂലൈ 22ന് ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 04923 252930.






