യു പി എസ് സി 279 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

565
0
Share:

യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ വിവിധ വകുപ്പില്‍ 279 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യു.പി.എസ്.സി വെബ്സൈറ്റ് വഴി ഈ മാസം 28വരെ അപേക്ഷിക്കാം.
ആന്ത്രോപോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ- കള്‍ച്ചറല്‍ ആന്ത്രോപോളജി ഡിവിഷന്‍ (1), ഫിസിക്കല്‍ ആന്ത്രോപോളജി ഡിവിഷന്‍ (1), ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് -ജൂനിയര്‍ വര്‍ക് മാനേജര്‍ -കെമിക്കല്‍ (6), സിവില്‍ (4), ക്ളോത്തിങ് ടെക്നോളജി (9), ഇലക്ട്രിക്കല്‍ (5), ലെതര്‍ ടെക്നോളജി (2), മെക്കാനിക്കല്‍ (153), മെറ്റലര്‍ജിക്കല്‍ (9).
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എയ്റോനോട്ടിക്കല്‍ ക്വാളിറ്റി അഷ്വറന്‍സ്-സീനിയര്‍ സയന്‍റിഫിക് അസിസ്റ്റന്‍റ് -എയ്റോനോട്ടിക്കല്‍ (5), കെമിക്കല്‍ (5), കമ്പ്യൂട്ടര്‍ (5), ഇലക്ട്രോണിക്സ് (20), ഇലക്ട്രിക്കല്‍ (10), മെക്കാനിക്കല്‍ (27), മെറ്റലര്‍ജി (5). ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫാക്ടറി അഡൈ്വസ് സര്‍വിസ് ആന്‍ഡ് ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് -അഡീഷനല്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ -സേഫ്റ്റി (കെമിക്കല്‍ 1), ഇലക്ട്രിക്കല്‍ (4), മെക്കാനിക്കല്‍ (5).
ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ്- സീനിയര്‍ അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ ഓഫ് മൈന്‍സ് (1).
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലൈറ്റ് ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്സ്- അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍-1).
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
www.upsconline.nic.in വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തശേഷം അപേക്ഷിക്കണം. നിര്‍ദേശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Share: