തൊഴിലധിഷ്ഠിത കോഴ്‌സുകൾ : അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന ധനുവച്ചപുരം ഐ.എച്ച്.ആർ.ഡി കോളേജിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി സയൻസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെൻറ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒട്ടേറെ തൊഴിൽ സാധ്യതകൾ ഉള്ളതും, കേരളാ പി.എസ്.സിയുടെ അംഗീകാരവുമുള്ള കോഴ്‌സുകളാണിവ. എസ്.സി / എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള പ്രകാരം ഫീസ് ആനുകൂല്യം ലഭിക്കും.

കൂടുതൽവിവരങ്ങൾക്ക്: 0471-2234374, 9496153141, 9947986443.

Share: