ട്യൂഷന് ടീച്ചര്‍ നിയമനം

പത്തനംതിട്ട: പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷം യു പി ക്ലാസ് വിദ്യാര്‍ഥിനികളെ എല്ലാ വിഷയവും പഠിപ്പിക്കുന്നതിന് ട്യൂഷന് ടീച്ചറെ താല്‍ക്കാലികമായി നിയമിക്കുന്നു.
പ്ലസ് ടു, പ്രീഡിഗ്രി, ടി.ടി.സി, ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന.
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ അഞ്ചിനു മുമ്പ് പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8547630045.





