ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഒഴിവ്

Share:

മലപ്പുറം: ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍കാലികാടിസ്ഥാനത്തില്‍ ദിവസവേതനവ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 23ന് രാവിലെ 10:30ന് ഇരിങ്ങല്ലൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 04942459309.

Tagsnurse
Share: