ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളേജില്‍ ബയോകെമിസ്ട്രി വിഷയത്തില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് മെയ് 30ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള യു.ജി.സി നിഷ്കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍, രജിസ്ട്രേഷന് കാര്‍ഡ് എന്നിവ സഹിതം ഇന്റര്‍വ്യൂ ദിവസം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ഫോണ്‍: 0471 2323040.