കൗണ്‍സലര്‍ നിയമനം

കോഴിക്കോട് : സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമസ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തേക്ക് കൗണ്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 25ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹികനീതി ഓഫീസില്‍ നടക്കും.
യോഗ്യത: എം.എസ്.ഡബ്ല്യൂ (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്). സ്‌പെഷലൈസേഷനുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ എം.എ/എം.എസ്.സി സൈക്കോളജിയും ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവരുമായി ബന്ധപ്പെട്ട മേഖലകളില്‍ 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും.
പ്രായപരിധി: 25 വയസ്സിന് മുകളില്‍.
പ്രായം, വിദ്യഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തണം.
ഫോണ്‍: 0495 2371911.






