എം.ആര്.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടുക്കി , പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ (തമിഴ് മീഡിയം) 2017-18 അധ്യയനവര്‍ഷം ആറാം ക്ലാസ് പട്ടികജാതി വിഭാഗം ആണ്‍കുട്ടി-1, ഒന്‍പതാം ക്ലാസ് പട്ടികജാതി വിഭാഗം പെണ്‍കുട്ടി-1 എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. അപേക്ഷകന്റെ ജാതി, കുടുംബവാര്ഷക വരുമാനം എന്നിവയുടെ പകര്‍പ്പ്, മാര്‍ക്ക് ലിസ്റ്റ് തുടങ്ങിയവയും സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 10 പകല്‍ അഞ്ച് വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04869- 233642