ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല:  മെയ്‌ 8 വരെ അപേക്ഷിക്കാം

Share:

ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ചെന്നെ ആസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലുള്ള ഏഴ് ക്യമ്പസുകളിലും മാരിടൈം, നോട്ടിക്കല്‍ ബിരുദ, പിജി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്(ഐഎംയു-സിഇടി) മെയ് 27ന് നടത്തും.

ബിടെക് മറൈന്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, ബിഎസ്സി ഷിപ്പ്ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍, ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, ബിഎസ്സി മാരിടൈം സയന്‍സ്, ഡിഎന്‍എസ് പാസായവര്‍ക്കുള്ള ലാറ്ററല്‍ എന്‍ട്രി ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, എന്നിവയാണ് ബിരുദ കോഴ്സുകള്‍. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാല

പിജി പ്രോഗ്രാമുകള്‍: എംടെക് മറൈന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, എംടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, എംടെക് ഡ്രെഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്, എംബിഎ പോര്‍ട്ട് ആന്‍ഡ് ഷിപ്പ് മാനേജ്മെന്റ്, എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്സ്, എംഎസ്സി കൊമേഴ്സ്യല്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് എന്നിവയാണ് ബിബിഎ ലോജിസ്റ്റിക്സ് ആന്‍ഡ് റീട്ടെയിലിങ് ആന്‍ഡ് കൊമേഴ്സ് കോഴ്സിന് പൊതുപ്രവേശനപരീക്ഷ ഇല്ലെങ്കിലും ഓണ്‍ലൈന്‍ അപേക്ഷാസംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ”

https://imucet2017.online-ap1.com വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മെയ് എട്ടുവരെ അപേക്ഷിക്കാം.

Share: