ആയുർവേദ: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഉള്ള സർക്കാർ/ എയ്ഡഡ്/സ്വാശ്രയ ആയുർവേദ കോളേജുകളിൽ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാ മെഡിക്കൽ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സുകൾക്ക് പ്ലസ് 2 യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും, ഡിപ്ലോമ ഇൻ ആയുർവേദ നഴ്‌സിംഗ് കോഴ്‌സിനു ജനറൽ നഴ്‌സിംഗ് പാസ്സായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ആഗസ്റ്റ് 5 വരെ എൽബിഎസ് സെൻററിൻറെ ഓൺലൈൻ സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാ ഫോറവും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസും www.lbscentre.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ ഫീസ് 1000 രൂപ (എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 500 രൂപ) അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് സർക്കാർ അംഗീകരിച്ച പ്രോസ്‌പെക്ടസ് വിശദമായി വായിച്ച് നിർദേശങ്ങൾ അപേക്ഷാർഥികൾ ശ്രദ്ധിച്ചു മനസിലാക്കേണ്ടതാണ്.

പ്രവേശനം പൂർണ്ണമായും ഓൺലൈൻ വഴിയാണ് നടക്കുന്നത്. അപേക്ഷ സമർപ്പിക്കുന്നതിനും വിശദമായ വിവരങ്ങൾക്കും എൽ.ബി.എസ് സെൻററിൻറെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക: www.lbscentre.kerala.gov.in.

കൂടുതൽ വിവരങ്ങൾക്ക് 0471 2324396,2560327 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Share: