അസി. മാനേജര്‍ നിയമനം

കോഴിക്കോട് : ക്ളീന്‍ കേരള കമ്പനി ലിമിറ്റഡിൻറെ കോഴിക്കോട്, ആലപ്പുഴ ജില്ലാ ഓഫീസുകളില്‍ കരാറില്‍ അസിസ്റ്റൻറ് മാനേജര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷാ ഫോം www.cleankeralacompany.com ല്‍ ലഭിക്കും.
ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത/പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 24ന് വൈകീട്ട് അഞ്ചിന് മുമ്പ് അപേക്ഷ നേരിട്ടോ കൊറിയര്‍/തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അതത് ജില്ലക്കാര്‍ക്ക് മുന്‍ഗണന.
വിലാസം: മാനേജിങ് ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്, TC29/1732, സെക്കൻറ് ഫ്ളോര്‍, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം 10.





