അഭിമുഖ പരിശീലനം

തിരുഃ യു.പി.എസ്.സി 2026-ൽ നടത്തിയ സിവിൽ സർവീസ് മെയിൻസ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി ‘അഡോപ്ഷൻ സ്കീമി’ൽ പ്രഗത്ഭരായ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ‘അഭിമുഖ പരിശീലനം’ നൽകുന്നു.
പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നതിനായി https://kscsa.org ൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അപേക്ഷയുടെ പകർപ്പും യു.പി.എസ്.സി മെയിൻസ് പരീക്ഷയുടെ ഹാൾ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അക്കാദമിയിൽ സമർപ്പിക്കണം.
വിവരങ്ങൾക്ക്: 8281098863, 8281098861.




