അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം

എറണാകുളം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെൻററിൽ നീറ്റ്/ കീം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ പരിശീലിപ്പിക്കുന്നതിനായി രൂപീകരിക്കുന്ന അധ്യാപകരുടെ പാനലിലേക്ക് അപേക്ഷിക്കാം.
കണക്ക്, ഫിസിക്സ്, ബയോളജി, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും നീറ്റ്/ കീം മത്സര പരീക്ഷ പരിശീലന കേന്ദ്രങ്ങളിൽ അധ്യാപന പരിചയവും ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവുമാണ് യോഗ്യത.
പ്രായ പരിധി 50 വയസ്.
മണിക്കൂറിൽ 500 രൂപയാണ് വേതനം.
താൽപ്പര്യമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മാർച്ച് 10ന് വൈകിട്ട് 4ന് മുമ്പായി പ്രിൻസിപ്പൽ, ഗവ. പ്രീ. എക്സാമിനേഷൻ ട്രെയിനിങ് സെൻറർ, സബ്ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ- 683101 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
വിശദ വിവരങ്ങൾക്ക്: 0484 2623304.