ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഗാന്ധിയൻ സ്റ്റഡീസ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്.
ഗാന്ധിയൻ സ്റ്റഡീസിൽ 50 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്/ നെറ്റ്/ എം.എഡ്/ എംഫിൽ/ പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യ കോഴ്സ് ആണ് യോഗ്യത.
എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷി ഉദ്യോഗാർഥികൾക്കും അഞ്ച് ശതമാനം മാർക്ക് ഇളവ് ലഭിക്കും.
ശമ്പള സ്കെയിൽ 55200-115300.
പ്രായപരിധി 2024 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. നിയമാനുസൃത വയസിളവ് ലഭിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.