സിഎസ്എസ്ഡി/സിഎസ്ആര്‍ ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച

Share:

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി/സിഎസ്ആര്‍ (CSSD/CSR) ടെക്‌നീഷ്യന്‍ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്‍സ്ട്രുമെൻറ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിഎസ്ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ (ഡിസിഎസ്എസ്ടി (DCSST) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

ഫോൺ: 0495-2355900.

Share: