സ്‌കില്‍ഡ് ജീവനക്കാരുടെ ഒഴിവുകൾ
![](https://careermagazine.in/wp-content/uploads/2023/11/jobs.jpg)
തിരുഃ ഏജന്‍സി ഫോര്‍ ഡെവലപ്‌മെൻറ് ഓഫ് അക്വകള്‍ച്ചര്‍ കേരളയുടെ ഓടയം ഹാച്ചറിയിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ മുതലായ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്കായി സ്‌കില്‍ഡ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു.
ഐടിഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവരും 25നും 45നും മദ്ധ്യേ പ്രായമുള്ളവരെയുമാണ് പരിഗണിക്കുക. പ്ലംബിംഗ് ജോലിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അഡാക്കിൻറെ വര്‍ക്കല, ഓടയം ഹാച്ചറിയില്‍ ഫെബ്രുവരി 13ന് നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9037764919, 9544858778